സഹൽ അബ്ദുൽ സമദിന്റെ പ്രകടനങ്ങളെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഈൽകൊ ഷറ്റോരി. സഹലിന്റെ ആത്മാർത്ഥയെയും ഫിറ്റ്നെസിനെയും ഹാർഡ് വർക്കിനെയും ആണ് ഷറ്റോരി വിമർശിച്ചത്. സഹലിനെ ഈ സീസണിൽ അധികം കളിപ്പിക്കാത്തതിന് ഒരുപാട് വിമർശനങ്ങൾ ഷറ്റോരി നേരിട്ടിരുന്നു.
സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്ക എന്ന് താൻ പറഞ്ഞത് സത്യമായിരുന്നു എന്നും എന്നാൽ അതിന് സമയം വേണമായിരുന്നു എന്നും ഷറ്റോരി പറഞ്ഞു. സഹലിനെ കളിപ്പിക്കാതിരിക്കാൻ കാരണം സഹൽ പിച്ചിൽ അലസത കാണിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരൻ ആയാൽ വിങ്ങിൽ കളിക്കുന്നോ മധ്യനിരയിൽ കളിക്കുന്നോ എന്നതൊന്നും എല്ല വിഷയം ഒരു സിസ്റ്റത്തിൽ ആവശ്യപ്പെടുന്നത് ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്. എന്നാൽ സഹലിനത് ആകുന്നില്ല. ഇതിന് സഹലിന്റെ ഇന്ത്യല്ല് വേണ്ടിയുള്ള കളികൾ അടക്കം ഉദാഹരണമായി എടുക്കാം എന്നും ഷറ്റോരി പറഞ്ഞു.
യുവതാരങ്ങളായാൽ ഇത് സാധാരണയാണ് എന്നും എന്നാൽ താൻ ഇതിനു മുമ്പ് പല യുവതാരങ്ങളെയും മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നും ഷറ്റോരി പറഞ്ഞു. സീസണിൽ അവസാന മത്സരങ്ങളിലെ സഹലിന്റെ പ്രകടനം ഭേദമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.