സെവൻസ് ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് സഹൽ അബ്ദുൽ സമദിന് വിലക്ക്. ഇന്ന് നീലേശ്വരം സെവൻസിൽ ആയിരുന്നു സഹൽ അബ്ദുൽ സമദ് കളിക്കാൻ ഇരുന്നത്. സഹൽ നീലേശ്വരം സെവൻസിൽ ഇന്ന് ഇറങ്ങാൻ ഇരുന്നതായിരുന്നു. പക്ഷെ സഹൽ കളിക്കുന്നു എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വന്നതോടെ സഹൽ സെവൻസ് കളിയിൽ നിന്ന് പിന്മാറി.
സഹലിനെ നീലേശ്വരത്ത് ഇറങ്ങുന്നതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിലക്കിയതാണ് എന്ന് നീലേശ്വരം സെവൻസ് അധികൃതർ അറിയിച്ചു. സെവൻസ് ഫുട്ബോളിലൂടെ വളർന്ന് വന്ന താരമാണ് സഹൽ. മുമ്പ് ഹിറ്റാച്ചി തൃക്കരിപ്പൂരിനായി സെവൻസ് കളിച്ചിട്ടുള്ള താരമാണ് സഹൽ.
സഹൽ കളിക്കുന്നില്ല എങ്കിലും ബ്ലാസ്റ്റേഴ്സ് താരം സക്കീർ മാനുപ്പ ഇന്ന് സെവൻസ് കളിക്കും. അൽ ശബാബ് തൃപ്പനച്ചിക്ക് വേണ്ടി മങ്കട ഗ്രൗണ്ടിലാണ് സക്കീർ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ അനസ് എടത്തൊടിക, ആഷിക്ജ് കുരുണിയൻ, സക്കീർ എന്നിവർ സെവൻസ് കളിക്കാൻ ഇറങ്ങിയത് വലിയ വിവാദം ആയിരുന്നു. ഒരു പ്രൊഫഷണൽ കരാർ മറ്റൊരു ടീമുമായി ഉണ്ടായിരിക്കെ സെവൻസ് മൈതാനങ്ങളിൽ താരങ്ങൾ എത്തിയത് താരങ്ങൾക്ക് തന്നെ ഗുണം ചെയ്യില്ല എന്നായിരുന്നു ഫുട്ബോൾ നിരീക്ഷരുടെ അഭിപ്രായം. പരിക്ക് പോലുള്ള വലിയ ഭീഷണികളും താരങ്ങൾ സെവൻസ് മൈതാനങ്ങളിൽ നേരിടേണ്ടി വരും.