കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് യൂറോപ്യൻ ക്ലബിലേക്ക് പോകാനുള്ള അവസരം നഷ്ടമായി. ഐസ്‌ലാന്റ് ക്ലബായ IBV Vestmannaeyjar ആയിരുന്നു സഹലിനെ സൈൻ ചെയ്യാൻ ശ്രമിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ലോണിൽ താരത്തെ അയക്കാനും തയ്യാറായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു. വിസ പ്രശ്നവും വർക്ക് പെർമിറ്റ് ലഭിക്കാത്തതും ആണ് സഹലിന് തിരിച്ചടിയായി മാറിയത്.
ചെറിയ സമയം കൊണ്ട് എല്ലാം ശരിയാക്കാൻ ആയില്ല എന്ന് സകിങ്കിസ് പറഞ്ഞു. മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്ന ഹെർമാൻ ആണ് ഇപ്പോൾ Vestmannaeyjar ക്ലബിന്റെ പരിശീലകൻ. ഈ ഓഫർ അല്ലാതെ സ്ലൊവാക്യയിൽ നിന്നും സഹലിന് ഓഫർ വന്നിരുന്നു. അതും നടന്നില്ല.
കഴിഞ്ഞ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും ഇന്ത്യൻ ജേഴ്സിയിലും വലിയ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സഹൽ വിദേശ ക്ലബിൽ പോയിരുന്നു എങ്കിൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ ഊർജ്ജമായേനെ.