യുവ മിഡ്ഫീൽഡർ ബികാശ് സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

Newsroom

Picsart 23 06 15 17 59 06 386
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീം ശക്തമാക്കുകയാണ്‌. ഇപ്പോൾ ഒരു യുവ മിഡ്ഫീൽഡറെ കൂടെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുകയാണ്. ട്രാവുവിന്റെ മിഡ്ഫീൽഡർ സഗോൽസെം ബികാഷ് സിംഗ് ആണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരം കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി മോങ്ക് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 06 15 17 59 21 544

മണിപ്പൂർ സ്വദേശിയായ 22കാരൻ മിഡ്ഫീൽഡിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അവസാന രണ്ടു സീസണായി ട്രാവു ക്ലബിനൊപ്പം ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ ബികാഷ് നേടിയിരുന്നു‌.