സാഫ് കപ്പ് ഒരുക്കത്തിനായി ഇന്ത്യ ഓസ്ട്രേലിയയിലേക്ക്, മലയാളിയായി ആഷിക് മാത്രം

Newsroom

സെപ്റ്റംബറിൽ നടക്കുന്ന സാഫ് കപ്പിനായുള്ള ഒരുക്കത്തിന് ഇന്ത്യ ഇന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. 22 അംഗ ടീമാണ് ഓസ്ട്രേലിയയിലേക്ക് ഇന്ന് പോകുന്നത്. സാധ്യതാ ടീമിൽ നാല് മലയാളികൾ ഉണ്ടായിരുന്നു എങ്കിൽ അവസാന 22 അംഗ ടീമിൽ വെറും ഒരു മലയാളി മാത്രമെ ഉള്ളൂ. പൂനെ സിറ്റി താരം ആഷിഖ് കുരുണിയനാണ് ഇന്ത്യൻ ടീമിൽ ആകെ ഇടം നേടിയ മലയാളി.

അർജുൻ ജയരാജ്, ഉമേഷ് പേരാമ്പ്ര, രാഹുൽ കെപ് പി എന്നിവരും 35 അംഗ സ്ക്വാഡ് കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നു. ഓഗസ്റ്റ അവസാനം വരെ ഇനി ഓസ്ട്രേലിയയിലാകും ഇന്ത്യ ക്യാമ്പ് ചെയ്യുക. അതിനു ശേഷം ധാക്കയിലേക്ക് തിരിക്കും.

ടീം;

ഗോൾകീപ്പർ: വിശാൽ കെയ്ത്, കമൽ ജിത്, സുഖ്ദേവ്

ഡിഫൻസ്; : ദവീന്ദർ, സാജിദ്, സലാം രഞ്ജൻ, സർതക്, സുഭാഷിഷ്, ജെറി

മിഡ്ഫീൽഡ്: വിനീത് റായ്, ജർമൻ പ്രീത്, അനിരുത് താപ, നിഖിൽ പൂജാരി, ഐസാക്, നന്ദ കുമാർ, ലാലിയൻസുവാല, ആഷിഖ്, വിഗ്നേഷ്

ഫോർവേഡ്സ്: പസി, ഹിതേഷ്, മൻവീർ, ഫറൂഖ്

റിസേർവ്സ്: രോഹിത് കുമാർ, ലാൽറുവത്താര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial