സാഫ് അണ്ടർ 20 ടീം പ്രഖ്യാപിച്ചു, മലയാളി താരം വിബിൻ മോഹനൻ ഇന്ത്യൻ ടീമിൽ

Newsroom

Img 20220723 191204
Download the Fanport app now!
Appstore Badge
Google Play Badge 1

ഭുവനേശ്വറിൽ നടക്കുന്ന SAFF U-20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുഅ 23 അംഗ ടീമിനെ ഇന്ത്യൻ U-20 ദേശീയ ടീം ഹെഡ് കോച്ച് ഷൺമുഖം വെങ്കിടേഷ് പ്രഖ്യാപിച്ചു. മലയാളി താരം വിബിൻ മോഹനൻ ടീമിൽ ഇടം നേടി. ഇന്ത്യൻ ആരോസിനായി നടത്തിയ മികച്ച പ്രകടനങ്ങൾ ആണ് വിബിൻ മോഹനനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് യുവ ടീമിലൂടെ വളർന്നു വന്ന വിബിൻ തൃശ്ശൂർ സ്വദേശിയാണ്.

കഴിഞ്ഞ സീസൺ ഐ ലീഗിൽ 17 മത്സരങ്ങൾ ആരോസിനായി കളിച്ച വിബിൻ ഒരു ഗോൾ നേടിയിരുന്നു. ജൂലൈ 27 ന് കലിംഗ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സാഫ് കപ്പിലെ ആദ്യ മത്സരം.

23-member squad for the SAFF U-20 Championship:

Goalkeepers: Syed Zahid Hussain Bukhari, Mohit Singh Dhami, Som Kumar.

Defenders: Amandeep, Halen Nongtdu, Bikash Yumnam, Sajad Hussain Parray, Raj Basfore, Brijesh Giri, Tankadhar Bag, Pritam Meetei Sorokhaibam.

Midfielders: Sibajit Singh Leimapokpam, Vibin Mohanan, Vinay Harji, Maheson Singh Tongbram, Sujit Singh, Harsh Sailesh Patre, Taison Singh Loitongbam, Macarton Louis Nickson.

Forwards: Gurkirat Singh, Parthib Sundar Gogoi, Himanshu Jangra, Shubho Paul.

Head Coach: Shanmugam Venkatesh.