“ഒരു ദിവസം കപ്പ് നിങ്ങൾ ഉയർത്തും, തളരാതെ പൊരുതുക” – സച്ചിൻ

Newsroom

ഇന്ത്യൻ വനിതാ ടീമിന്റെ ട്വി20 ലോകകപ്പിലെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഇന്നലെ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് നിരാശയിൽ ഇരിക്കുന്ന ഇന്ത്യൻ വനിതാ ടീമിനോട് തളരാൻ പാടില്ല എന്ന് സച്ചിൻ പറഞ്ഞു. ഈ ടീം കാഴ്ചവെച്ച പ്രകടനം പ്രശംസനീയമാണ്. വളരെ പ്രയാസം തന്നെയാണ് ഇത്തരം തോൽവികൾ. പക്ഷെ ഈ ടീം യുവടീമാണ്. ഇനി മുന്നോട്ടേക്ക് മാത്രമെ ഈ ടീമിനു പോകാൻ കഴിയുകയുള്ളൂ. സച്ചിൻ പറഞ്ഞു.

ഇന്ത്യൻ വനിതകളുടെ പ്രകടനം ലോകത്തിലെ പല മനുഷ്യർക്കും ഇപ്പോൾ തന്നെ പ്രചോദനമായിട്ടുണ്ട്. ഇനിയും പൊരുതുക. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഒരിക്കൽ ലോകകപ്പ് നിങ്ങൾ ഉയർത്തുക തന്നെ ചെയ്യും. സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനോട് പറഞ്ഞു.