സച്ചിന്റെ മികവിൽ ഒന്നാം ദിവസം 254/6 എന്ന നിലയിലെത്തി കേരളം

Sports Correspondent

19/4 എന്ന നിലയിൽ നിന്ന് 254/6 എന്ന നിലയിൽ ഒന്നാം ദിവസം കളി അവസാനിപ്പിച്ച് കേരളം. തുടക്കം പാളിയെങ്കിലും സച്ചിന്‍ ബേബി പുറത്താകാതെ 133 റൺസുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. സര്‍വീസസ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

19/4 എന്ന നിലയിൽ നിന്ന് സൽമാന്‍ നിസാര്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട് 115 റൺസ് വരെ എത്തിച്ചുവെങ്കിലും നിസാര്‍ പുറത്തായി. പകരം എത്തിയ അക്ഷയ് ചന്ദ്രനൊപ്പം സച്ചിന്‍ നിലയുറപ്പിച്ചപ്പോള്‍ കേരളം 180 റൺസിലേക്ക് എത്തി. ഈ കൂട്ടുകെട്ടും തകര്‍ത്ത ശേഷം സിജോമോനാണ് കേരളത്തിനായി സച്ചിന് പിന്തുണ നൽകിയത്.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 29 റൺസുമായി സിജോമോന്‍ ജോസഫ് കേരളത്തിനായി സച്ചിന്‍ ബേബിയ്ക്കൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 74 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയിട്ടുള്ളത്.