റഷ്യൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ ഒന്നാമത് എത്തി. രണ്ടാം യോഗ്യത റേസിൽ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാറ് കൂട്ടിയിടിച്ച് പുറത്തായപ്പോൾ നേരിട്ട തിരിച്ചടി അതിജീവിച്ച് ആണ് ഹാമിൾട്ടൻ പോൾ പൊസിഷൻ നേടിയത്. രണ്ടാം യോഗ്യത റേസിൽ രണ്ടര മിനിറ്റ് അവശേഷിക്കുന്ന സമയത്ത് ചുവപ്പ് കാർഡ് കണ്ട് റേസ് പുനരാരംഭിക്കേണ്ടി വന്നപ്പോൾ പതിനഞ്ചാം സ്ഥാനത്ത് ആയിരുന്നു ബ്രിട്ടീഷ് ഡ്രൈവർ, ഇവിടെ നിന്നാണ് ഹാമിൾട്ടൻ തിരിച്ചു വന്നത്.
ഞായറാഴ്ച 91 മത്തെ ഗ്രാന്റ് പ്രീ ജയം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ ജയത്തിൽ സാക്ഷാൽ മൈക്കിൾ ശുമാർക്കറിന്റെ റെക്കോർഡ് ആണ് ലക്ഷ്യം വക്കുന്നത്. യോഗ്യതയിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ തന്നെ വാൽറ്ററി ബോട്ടാസ് ആണ് മൂന്നാമത് എത്തിയത്. റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് ഞായറാഴ്ച നാലാമത് നിന്നു റേസ് തുടങ്ങുമ്പോൾ 11 മത് ആയി ആണ് ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് റേസ് തുടങ്ങുക.