ഇന്ന് സ്പെയിൻ റഷ്യക്ക് പന്ത് പെനാൾട്ടി അടിക്കാനല്ലാതെ കൊടുത്തിരുന്നോ എന്ന് തന്നെ സംശയമാണ്. പന്ത് റഷ്യക്ക് വേണ്ടായിരുന്നു. സ്പാനിഷ് ടികി ടാകയെ മറികടക്കാനുള്ള ഒരേയൊരു ടാക്ടിസ് പന്ത് നമ്മുക്ക് വേണ്ട എന്ന് തീരുമാനിക്കലാണ് എന്ന് റഷ്യ ഇന്ന് കാാണിച്ചു തന്നു. ആയിരത്തിൽ അധികം പാസുകൾ ആണ് ഇന്ന് സ്പെയിൻ ലുസിനികി സ്റ്റേഡിയത്തിൽ നടത്തിയത്. ലോകകപ്പ് ഫുട്ബോളിൽ സ്റ്റാറ്റ്സ് സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ആയിരം പാസുകൾ ഒരു ടീം കുറിക്കുന്നത്.
മറുവശത്ത് മൂന്ന് പാസുകൾ വരെ ഒരുമിച്ച് ഇടാത്ത റഷ്യ. പ്രസ് ചെയ്യാനൊ, പന്ത് നേടി കൗണ്ടർ ചെയ്യാനോ ഒന്നും റഷ്യ നിന്നില്ല. ആകെ ഒരു ഷോട്ട് മാത്രമെ റഷ്യ ടാർഗറ്റിലേക്ക് തൊടുത്തിരുന്നുള്ളൂ. അതും പെനാൾട്ടിയിൽ നിന്ന്. മറു വശത്ത് സ്പെയിനിനെ ഷോട്ട് ഉതിർക്കാനും റഷ്യ വിട്ടിരുന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഷോട്ട് പോലും സ്പെയിനിന് ടാർഗറ്റിൽ ഉണ്ടായിരുന്നില്ല. സ്പെയിൻ നേടിയ ഗോൾ പോലും റഷ്യൻ ബൂട്ടിൽ നിന്നായിരുന്നു എന്ന് ഓർക്കുക.
രണ്ടാം പകുതിയിൽ ഇനിയേസ്റ്റയും റോഡ്രിഗോയും മാത്രമാണ് അകിൻഫീവിനെ ആകെ പരീക്ഷിക്കുക എങ്കിലും ചെയ്തത്. ആ സമയങ്ങളിൽ അകിൻഫീവ് തന്റെ മികവിലേക്ക് ഉയരുകയ ചെയ്തു. പെനാൾട്ടി മാത്രമായിരുന്നു റഷ്യയുടെ ലക്ഷ്യം. സ്വന്തം കാണികൾക്ക് മുന്നിൽ 120 മിനുട്ട് കളിക്കുക എന്നത് അവർക്ക് തളർച്ച നൽകുന്ന ഒരു കാര്യമെ ആയിരുന്നില്ല. അവരുടെ ലക്ഷ്യത്തിൽ അവർ എത്തി. പെനാൾട്ടിയിൽ ഒരു വിജയിയെ ഉണ്ടാകൂ എന്ന് ആദ്യമെ തോന്നി. ടൂർണമെന്റിൽ ഉടനീളം മോശം ഫോമിലായിരുന്ന ഡി ഹിയ മാജിക്കിലൂടെ തന്റെ ഇമേജ് ഒന്നും മാറ്റുമെന്നും ആരും പ്രതീക്ഷിച്ചില്ല. പെനാൾട്ടികളിൽ ഡി ഹിയക്ക് അത്ര മികച്ച റെക്കോർഡുമല്ല.
എന്നാൽ അവസാൻ രണ്ട് ദിവസങ്ങളായി പെനാൾട്ടി മാത്രം പരിശീലിക്കുകയായിരുന്നു റഷ്യ. അതിന്റെ ഫലം കാണുകയും ചെയ്തു. എല്ലാ കിക്കും അകത്തു തന്നെ. ടൂർണമെന്റ് തുടങ്ങുമ്പോൾ ലോകകപ്പ് നടത്തുന്ന ഏറ്റവും റാങ്ക് കുറഞ്ഞ ടീം എന്ന ചീത്തപ്പേര് റഷ്യക്ക് ഉണ്ടായിരുന്നു. ടികി ടാകയുടെ രാജാക്കന്മാരെ യാത്ര അയച്ചതോടെ ഇത് റഷ്യൻ ലോകകപ്പ് തന്നെ ആയി മാറിയിരിക്കുകയാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial