ലോകകപ്പിൽ സ്‌പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ മത്സരത്തിൽ റഷ്യ സൃഷ്ടിച്ചത് പുതിയ സെൽഫ് ഗോൾ റെക്കോർഡ്. 1966 ന് ശേഷം ഒരേ ലോകകപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് റഷ്യൻ ടീം സ്വന്തം പേരിലാക്കിയത്.
സ്പെയിനിന്റെ ഫ്രീ കിക്ക് ഡിഫൻഡ് ചെയ്യുന്നതിനിടയിലാണ് റഷ്യൻ വെറ്ററൻ ഡിഫൻഡർ ഇഗ്നാശവിച് സെൽഫ് ഗോൾ വഴങ്ങിയത്. ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ റഷ്യൻ താരം ചെറിഷേവ് സെൽഫ് ഗോൾ വഴങ്ങിയിരുന്നു.
1966 ൽ ബൾഗേറിയയാണ് അവസാനം ഒരു വേൾഡ് കപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
