റൂഡിഗർ ചെൽസിയോട് യാത്ര പറഞ്ഞു

റൂദിഗർ റയൽ മാഡ്രിഡിലേക്ക് തന്നെ, ഔദ്യോഗിക പ്രഖ്യാപനം ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം

ഈ സീസൺ അവസാനത്തോടെ ചെൽസി വിടും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച റൂദിഗർ ഇന്ന് ഔദ്യോഗികമായി ക്ലബിനോടും ആരാധകരോടും യാത്ര പറഞ്ഞു.

റയൽ മാഡ്രിഡിൽ ദീർഘകാല കരാർ തന്നെ ജർമ്മൻ താരം ഒപ്പുവെക്കും. ഫ്രീ ഏജന്റായ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും റൂദിഗർ റയലിന്റെ ഓഫർ സ്വീകരിക്കുക ആയിരുന്നു. താരത്തിന്റെ മെഡിക്കൽ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം റയൽ മാഡ്രിഡ് ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിക്കും.
20220520 154014

2017 മുതൽ ചെൽസി ടീമിൽ റൂദിഗർ ഉണ്ട്. അവസാന രണ്ട് സീസണുകൾ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. 29കാരനായ താരം മുമ്പ് റോമയ്ക്ക് ആയും സ്റ്റുറ്റ്ഗർടിനായും കളിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും റൂദിഗർ കളിച്ചിട്ടുണ്ട്.