എമ്പപ്പെയുടെ മനസ്സ് മാറ്റാനായി സ്വപന തുല്യമായ ഓഫറുമായി പി എസ് ജി

റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയ എമ്പപ്പയുടെ മനസ്സ് മാറ്റാനായി പി എസ് ജി ഫുട്ബോൾ ലോകത്ത് ഇതുവരെ കേട്ടിട്ടില്ലാത്ത ഓഫർ മുന്നോട്ട് വെച്ചിരിക്കുകയാണ്. പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറാകുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. കൂടാതെ കരർ ഒപ്പുവെച്ചാൾ 100 മില്യൺ യൂറോ അതായത് 820 കോടി രൂപ സൈനിംഗ് ബോണസുമായും എമ്പപ്പെക്ക് ലഭിക്കും.

എമ്പപ്പെയ്ക്ക് റയൽ നൽകുന്നതിന് ഇരട്ടിയോളം ആണ് ഈ തുക. എമ്പപ്പെയുടെ മാതാവുമായാണ് പി എസ് ജി കരാർ ചർച്ചകൾ നടത്തുന്നത്. എമ്പപ്പെ പി എസ് ജിയിൽ നിൽക്കാനുള്ള സാധ്യതകൾ കൂടി വരുന്നതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് ഡി മാർസിയോ തന്നെ ആയിരുന്നു എമ്പപെ റയൽ മാഡ്രിഡിലേക്ക് പോകും എന്ന് ഉറപ്പിച്ച് കൊണ്ട് വാർത്ത പുറത്ത് വിട്ടത്. എന്നാൽ പി എസ് ജിയുടെ പുതിയ ഓഫർ അവർ വരെ വാർത്ത മടി നൽകാൻ കാരണമായി.

ഫബ്രിസിയോ റൊമാനോ പറയുന്നത് ഞായറാഴ്ച എമ്പപ്പെ തന്റെ നീക്കത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ സാധ്യതയുണ്ട് എന്നാണ്.