ആഴ്സണലിന്റെ സർപ്രൈസ് നീക്കം, ഫാബിയോ വിയേര ഇനി ആഴ്സണലിനായി കളിക്കും

20220616 212749

ആഴ്സണലും ട്രാൻസ്ഫർ വിൻഡോയിൽ വലിയ കളികൾ തുടങ്ങുകയാണ്. അവർ പോർച്ചുഗീസ് യുവതാരം ഫാബിയോ വിയേരയെ സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ഫാബിയോ വിയേരയെ സൈൻ ചെയ്യാൻ പോർട്ടോയുമായി ആഴ്സണൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 22കാരനായ താരം മെഡിക്കൽ പൂർത്തിയാക്കാൻ ആയി നാളെ തന്നെ ലണ്ടണിൽ എത്തും.

2027വരെയുള്ള കരാറിൽ ആകും ഫാബിയോ ഒപ്പുവെക്കുക. 35 മില്യൺ യൂറോയും ഒപ്പം ആഡ് ഓണുമായി 50 മില്യണോളം ട്രാൻസ്ഫർ തുകയായി ആഴ്സണൽ പോർട്ടോയ്ക്ക് നൽകും.

2021-22 സീസണിൽ ൽ പോർച്ചുഗീസ് ക്ലബ്ബിനായി 22-കാരൻ 39 മത്സരങ്ങൾ കളിച്ചും ഏഴ് ഗോളുകളും 16 അസിസ്റ്റുകളും സംഭാവന ചെയ്തു. വിയേരയ്ക്ക് കരാർ പൂർത്തിയാക്കാൻ ഇനിയും മൂന്ന് വർഷത്തിലേറെ ബാക്കിയുണ്ട്. പോർട്ടോയിലെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന വിയേരക്ക് വലിയ ഭാവി ആണ് പ്രവചിക്കപ്പെടുന്നത്.