റോവ്മന്‍ പവൽ സഞ്ജുവിനൊപ്പം കളിയ്ക്കും, ലേലത്തിൽ ലഭിച്ചത് 7.4 കോടി രൂപ

Sports Correspondent

ഐപിഎല്‍ 2024ൽ റോവ്മന്‍ പവൽ രാജസ്ഥാന്‍ റോയൽസിന് വേണ്ടി കളിയ്ക്കും. 7.4 കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ലേലത്തിലേക്ക് എത്തിയ താരം വിന്‍ഡീസിന്റെ റോവ്മന്‍ പവലിന് വേണ്ടി കൊൽക്കത്തയും രാജസ്ഥാനും ആണ് ആദ്യമായി രംഗത്തെത്തിയത്.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഈ സീസണിന് മുമ്പ് വെടിക്കെട്ട് താരം കളിച്ചത്. ഒരു കോടി രൂപയായിരുന്നു വിന്‍ഡീസ് താരത്തിന്റെ അടിസ്ഥാന വില.