ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ

Newsroom

2021 ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന് 2021 മോശം വർഷം ആയിരുന്നു എങ്കിലും 2021-ൽ റൂട്ട് 1,708 റൺസ് ടെസ്റ്റിൽ അടിച്ചു – ഒരു കലണ്ടർ വർഷത്തിലെ ടെസ്റ്റിലെ മൂന്നാമത്തെ ഏറ്റവും കൂടുതൽ റൺസ് ആണിത്. ഇന്ത്യയ്‌ക്കെതിരായ തുടർച്ചയായ മൂന്ന് ടെസ്റ്റുകളിലെ സെഞ്ച്വറി ഉൾപ്പെടെ നാല് സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ചുറികളും അദ്ദേഹം 2021ൽ നേടി. ന്യൂസിലൻഡ് ബൗളർ കെയ്ൽ ജാമിസൺ, ശ്രീലങ്കൻ ഓപ്പണർ ദിമുത് കരുണരത്‌നെ, ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരായിരുന്നു അവാർഡിനായുള്ള മറ്റു നോമിനികൾ.