മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് നാണക്കേട് താങ്ങാൻ കഴിയാത്തത് കൊണ്ടാണെന്ന് ഇംഗ്ലീഷ് സ്ട്രൈക്കർ വെയ്ൻ റൂണി. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ വിരമിക്കണം എന്നായിരുന്നു എപ്പോഴും ആഗ്രഹിച്ചത്. എന്നാൽ മാഞ്ചസ്റ്ററിലെ അവസാന സീസാൻ തനിക്ക് താങ്ങവുന്നതിലും അപ്പുറം ആയിരുന്നു. പലപ്പോഴും കളിക്കാൻ തനിക്ക് അവസരം ലഭിച്ചെ ഇല്ല. താൻ എപ്പോഴും കളിക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണ്. റൂണി പറഞ്ഞു.
യൂറോപ്പ ഫൈനലിൽ താൻ ഇഞ്ച്വറി ടൈമിൽ ആണ് കളിക്കാൻ ഇറങ്ങിയതും ലീഗ് കപ്പിൽ അവസാന നിമിഷം സബ്ബായി ഇറങ്ങേണ്ടി വരുമായിരുന്ന അവസ്ഥ വന്നതും തനിക്ക് നാണക്കേടായിരുന്നു. തനിക്ക് എപ്പോഴും ടീമിൽ കളിക്കാനുള്ള കഴിവ് ഉണ്ട് എന്ന് തന്നെയാണ് താൻ കരുതിയത്. എന്നാൽ മൗറീനോയ്ക്ക് കീഴിൽ പിന്നീട് ആ അവസരം ലഭിച്ചില്ല എന്നും റൂണി പറഞ്ഞു.
ലീഗ് കപ്പ് ഫൈനലിൽ താൻ കളിക്കാതിരുന്നിട്ട് കൂടെ മൗറീനോ തന്നോട് കിരീടം ഉയർത്താൻ ആവശ്യപ്പെട്ടു. ആദ്യ നിരസിച്ചെങ്കിലും അത് ഞാൻ ചെയ്തു. അഭിമാനകരമായ കാര്യമായിരുന്നില്ല അത്. ഇനിയും ഇതുപോലുള്ള താങ്ങാൻ തനിക്ക് ശേഷിയില്ലാത്തത് കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ വരെ തനിക്ക് തീരുമാനിക്കേണ്ടി വന്നത് എന്നും റൂണി പറഞ്ഞു