വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക് മറുപടി!!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞു തുടങ്ങിയവർക്ക് ഒരു ഹാട്രിക്ക് മറുപടിയുമായി പോർച്ചുഗീസ് സൂപ്പർ താരം എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തി റൊണാൾഡോ തന്റെ 55ആം കരിയർ ഹാട്രിക്ക് ആണ് നേടിയത്. ലിത്വാനിയക്ക് എതിരെ ഇറങ്ങിയ പോർച്ചുഗൽ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയവും സ്വന്തമാക്കി.

ഇറ്റലിയിൽ യുവന്റസിനായി അവസാന രണ്ടു മത്സരങ്ങളിലും സബ്ബ് ചെയ്യപ്പെട്ടതോടെ റൊണാൾഡോയുടെ കരിയർ അവസാനിക്കാനായി എന്ന തരത്തിൽ വിമർശക സ്വരം ഉയർന്നിരുന്നു. അതിനൊക്കെ ഒരു അന്ത്യം കുറിക്കുന്ന പ്രകടനമാണ് ഇന്ന് കണ്ടത്. കളിയുടെ ഏഴാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. 22ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ രണ്ടാം ഗോളും 65ആം മിനുട്ടിൽ ഹാട്രിക്കും തികച്ചു.

പിസി പസിയെൻസ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റു സ്കോറേഴ്സ്. ഈ ഹാട്രിക്കോടെ ദേശീയ ടീമിനായി റൊണാൾഡോയുടെ ഗോളുകൾ 98 ആയി ഉയർന്നു.

Previous articleവിലക്ക് കഴിഞ്ഞു, പ്രിത്വി ഷാ മുംബൈ ടീമിൽ
Next articleരണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം ബ്രസീൽ യുവനിരയുടെ അത്ഭുത തിരിച്ചുവരവ്