വ്യാജ വാർത്തകൾ കൊണ്ട് പോർച്ചുഗലിനെ തകർക്കാൻ ആകില്ല എന്ന് റൊണാൾഡോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗൽ ടീമിനെ പുറത്ത് നിന്ന് ആർക്കും തകർക്കാൻ കഴിയില്ലെന്ന് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു. പരിശീലകൻ ഫെർണാണ്ടോ സാന്റോസും റൊണാൾഡോയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് അഭ്യൂഹങ്ങൾ വ്യാപകമായ സമയത്താണ് റൊണാൾഡോ ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്.

Picsart 22 12 08 17 10 19 731

പുറത്തുനിന്നുള്ള ശക്തികളാൽ തകർക്കപ്പെടാൻ പറ്റാത്ത ടീമാണ് പോർച്ചുഗൽ. അത്ര അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ആണ് ഞങ്ങൾ. അങ്ങനെ എളുപ്പം ഭയക്കുന്ന രാജ്യമല്ല പോർച്ചുഗൽ. ഞങ്ങൾ ഞങ്ങളുടെ സ്വപ്നത്തിനായി അവസാനം വരെ പോരാടുന്ന ഒരു ടീമാണ് എന്നും റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു.

നേരത്തെ പോർച്ചുഗലും ഈ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു‌