“റൊണാൾഡോ ആയതു കൊണ്ട് മാത്രമാണ് ആ പെനാൾട്ടി കൊടുത്തത്, എന്തിനാണ് ഇവിടെ വാർ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഘാനക്ക് എതിരെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ ഒരു വിവാദ ഗോൾ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫൗൾ ചെയ്തതിന് ആയിരുന്നു റഫറി പെനാൾട്ടി വിധിച്ചത്. എന്നാൽ റീപ്ലേകളിൽ പെനാൾട്ടി വിധിക്കാൻ ഉള്ള ഫൗൾ ഒന്നും നടന്നില്ല എന്ന് വ്യക്തമായിരുന്നു. ഈ റഫറി വിധിക്ക് എതിരെ രോഷാകുലനായാണ് ഘാന റഫറി മത്സര ശേഷം സംസാരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആയതു കൊണ്ട് മാത്രമാണ് റഫറി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് പരിശീലകൻ ഓട്ടോ അഡോ പറഞ്ഞു.

പെനാൾട്ടി 004008

അത് പെനാൾട്ടി അല്ല എന്ന് കളി കണ്ട എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും റഫറി പെനാൾട്ടി വിധിച്ചത് റൊണാൾഡോ ആയത് കൊണ്ടാണ് എന്ന് അഡോ പറഞ്ഞു. ഞങ്ങൾ പന്തിന് ആണ് കളിച്ചത്. റഫറി വാർ സഹായം വരെ തേടിയില്ല‌. വാർ ഇടപെട്ടുമില്ല. എന്തിനാൺ. ഇവിടെ VAR എന്നും ഘാന കോച്ച് ചോദിച്ചു. പോർച്ചുഗലിന് എതിരെ പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനം നടത്താൻ ഘാനക്ക് ആയിരുന്നു.