ഈ സീസണിൽ യുവന്റസിന്റെ പല ജയങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഴിവായിരിക്കും, അതു പോലെ തന്നെ ഇന്നത്തെ ഒരു തോൽവിയും റൊണാൾഡയ്ക്ക് നൽകാം. ഇന്ന് യുവന്റസ് പരാജയപ്പെട്ടതിന് റൊണാൾഡോ മാത്രമായിരുന്നു ഉത്തരവാദി. ഇന്ന് അവസാന മത്സരത്തിൽ യങ് ബോയ്സിനെ നേരിട്ട യുവന്റസ് 2-1നാണ് പരാജയപ്പെട്ടത്. കളിയുടെ ഇഞ്ച്വറി ടൈമിൽ യുവന്റസ് നേടിയ സമനില ഇല്ലാതെ ആയത് റൊണാൾഡോയുടെ ഒരു ഇടപെടൽ കൊണ്ടായിരുന്നു.
ഒരു കോർണറിൽ നിന്ന് യങ് ബോയ്സ് ഒഅന്ത് ക്ലിയർ ചെയ്തപ്പോൾ അത് എത്തിയത് ബോക്സിന് പുറത്തുള്ള ഡിബാലയുടെ കാലിൽ. ഡിബാല തൊടുത്ത ഒരു ലോകനിലവാരത്തിൽ ഉള്ള സ്ട്രൈക്ക് യങ്ങ് ബോയ്സിന്റെ വല തുളച്ചു. സമനില ഗോൾ ഡിബാലയും യുവന്റസും ആഘോഷിക്കുമ്പോൾ ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. ആ സ്ക്രീമർ വലയിലേക്ക് പോകുന്നതിനിടെ ഓഫ്സൈഡ് പൊസിഷനിൽ നിൽക്കുകയായിരുന്ന റൊണാൾഡോ ആ ഷോട്ടിൽ തലവെക്കാൻ ശ്രമിച്ചതാണ് ഡിബാലയുടെ ഗോൾ നിഷേധിക്കാൻ കാരണമായത്.
ronaldo 🤦🏻♀️🤦🏻♀️ pic.twitter.com/kj4iLyLb1W
— sarah 🏴🇦🇷 (@alltoovettel) December 12, 2018
റൊണാൾഡോ തൊട്ടാലും ഇല്ലെങ്കിലും ഗോളിക്ക് പിടിക്കാൻ കഴിയാത്ത അത്ര മികച്ച സ്ട്രൈക്കായിരുന്നു ഡിബാല നടത്തിയത്. പക്ഷെ എല്ലാം റൊണാൾഡോയുടെ ആ അനാവശ്യ ശ്രമം കാരണം നഷ്ടമായി. കളിയിൽ യുവന്റസിന്റെ ഏക ഗോൾ നേടിയത് ഡിബാല തന്നെ ആയിരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോയ്ക്ക് നേടാൻ ആയത്.