ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ!! വിജയം തുടർന്ന് അൽ നസർ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും വിജയം തുടരുന്നു. ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ അൽ നസർ അൽ റെയ്ദിന് എതിരെ 3-1ന്റെ വിജയം നേടി. മാനെ, ടലിസ്ക, റൊണാൾഡോ എന്നിവർ അൽ നസറിനായി ഗോൾ നേടി. അൽ നസറിന്റെ തുടർച്ചയായി അഞ്ചാം വിജയമാണിത്. ഈ അഞ്ചു മത്സരങ്ങളിൽ നിന്ന് അവർ 22 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു.

റൊണാൾഡോ 23 09 16 22 32 57 792

ഇന്ന് ആദ്യ പകുതിയുടെ അവസാനം അൽ ഘനം നൽകിയ പാസിൽ നിന്ന് സാഡിയോ മാനെയാണ് അൽ നസറിന് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും സുൽത്താൻ അൽ ഘനത്തിന്റെ അസിസ്റ്റിൽ നിന്ന് അൽ നസർ രണ്ടാം ഗോൾ കണ്ടെത്തി. ടലിസ്ക ആണ് രണ്ടാം ഗോൾ നേടിയത്‌.

78ആം മിനുട്ടിൽ റൊണാൾഡോ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. റൊണാൾഡോയുടെ ഈ സീസണിലെ 13ആം ഗോളാണിത്. ഒരു പെനാൾട്ടിയിലൂടെ അൽ റെയ്ദ് അവസാനം ആശ്വാസം ഗോൾ നേടി. ജയത്തോടെ അൽ നസർ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.