ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീ, മരണത്തെ മുഖാമുഖം കണ്ട് റൊമൈന്‍ ഗ്രോസ്ജീന്‍

Sports Correspondent

ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീയ്ക്കിടയില്‍ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയയ്ക്ക് രക്ഷപ്പെട്ട് ഹാസിന്റെ റൊമൈന്‍ ഗ്രോസ്ജീന്‍. മത്സരത്തിന്റെ ഓപ്പണിംഗ് ലാപ്പില്‍ തന്നെയാണ് അപകടം സംഭവിച്ചത്. ഇതോടെ മത്സരം നിര്‍ത്തി വെച്ചിട്ടുണ്ട്. താരത്തിന്റെ നില അശങ്കാജനകമല്ലെന്നും ചെറിയ പൊള്ളല്‍ മാത്രമാണുണ്ടായതെന്നും താരത്തെ ഹെലികോപ്ടറില്‍ എംഡിഎഫ് എംസി മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റിയെന്നും ആണ് ലഭിയ്ക്കുന്ന വിവരം.

Bahraingp1
റേസിലെ ബാരിയറിലേക്ക് ഇടിച്ച ഗ്രോസ്ജീനിന്റെ കാര്‍ രണ്ടായി പിളര്‍ന്ന ശേഷം കത്തിപ്പിടിയ്ക്കുകയായിരുന്നു. ബാരിയറിന് മുകളിലൂടെ തക്കസമയത്ത് ചാടിയതിനാല്‍ ഗ്രോസ്ജീന് വലിയ അപകടം സംഭവിച്ചില്ല. മെഡിക്കല്‍ ക്രൂ കൃത്യസമയത്ത് ഇടപെട്ടതിനാലാണ് താരം അതിസാഹസികമായി രക്ഷപ്പെട്ടത്.

Bahraingp