ഒരു 11 വർഷം മുമ്പ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിച്ചു കൂട്ടി നാണം കെടുത്തിയത്, അതിനു ശേഷം 2014ൽ ബയേൺ അടിച്ച് കൂട്ടിയ ഏഴു ഗോളുകൾ.. ഇതൊക്കെ റോമ ഒന്ന് മറന്നു വരികയായിരുന്നു. അപ്പോഴേക്ക് ഇതാ വീണ്ടും മറക്കാൻ കഴിയാത്ത വിധത്തിൽ ഒരു നാണംകെട്ട തോൽവി. ഒന്ന് കോപ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ ആണ് വമ്പൻ പരാജയം തന്നെ റോമ നേരിട്ടത്. ഇന്ന് ഫിയറൊന്റീനയെ നേരിട്ട റോമയ്ക്ക് സ്വന്തം വലയിൽ വീണ ഗോളുകൾ എണ്ണാനെ സമയം കിട്ടിയുള്ളൂ.
ഒന്നിനെതിരെ ഏഴു ഗോളുകളുടെ തോൽവിയാണ് റോമ ഇന്ന് ഏറ്റു വാങ്ങിയത്. റോമയെ പോലെ പേരും പ്രശസ്തിയുമുള്ള ക്ലബിന് ഇത് സഹിക്കാൻ പറ്റാത്ത ഫലമാണ്. ഇറ്റാലിയൻ സ്ട്രൈക്കർ ഫെഡെറികോ ചീസയുടെ ഹാട്രിക്കാണ് ഫിയറൊന്റീനയെ ഇന്ന് വലിയ ജയത്തിൽ എത്തിച്ചത്. 7,18,74 മിനുറ്റുകളിൽ ആയിരുന്നു ചീസയുടെ ഗോളുകൾ. ഫിയിറെന്റീനയ്ക്കായി സിമിയോണി ഇരട്ട ഗോളുകളും ബെനാസി ഒരു ഗോളും നേടി. കളിയുടെ 72ആം മിനുട്ടിൽ റോമ സ്ട്രൈക്കർ ജെക്കോ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നു.