ഇറ്റാലിയൻ സീരി എയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സമനില പിടിച്ചു എ. എസ് റോമ. ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ വെറോണ റോമക്ക് മേൽ ആദ്യ പകുതിയിൽ ആധിപത്യം കാണിക്കുന്നത് ആണ് മത്സരത്തിൽ കാണാൻ ആയത്. അഞ്ചാം മിനിറ്റിൽ അന്റോണിൻ ബരാക്കിലൂടെ വെറോണ മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് 20 മത്തെ മിനിറ്റിൽ അഡ്രിയൻ തമിസെ അവർക്ക് രണ്ടാം ഗോളും സമ്മാനിച്ചു. പരാജയം മുന്നിൽ കണ്ട റോമ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്നു.
65 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 18 കാരൻ ക്രിസ്റ്റിയൻ വോൾപാറ്റോ റോമക്ക് ആയി ആദ്യ ഗോൾ മടക്കി. സീസണിൽ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേട്ടക്കാരനായി വോൾപാറ്റോ ഇതോടെ. തുടർന്ന് 84 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാനായ 19 കാരൻ എഡാർഡോ ബോവിലൂടെ മൗറീന്യോയുടെ ടീം സമനില കണ്ടത്തുക ആയിരുന്നു. മത്സരത്തിൽ അവസാന നിമിഷങ്ങളിൽ പരിധി വിട്ടു പെരുമാറിയ ജോസെ മൊറീന്യോക്ക് റഫറി ചുവപ്പ് കാർഡും സമ്മാനിച്ചു. സീസണിൽ ഇത് രണ്ടാം തവണയാണ് റോമ പരിശീലകൻ ചുവപ്പ് കാർഡ് കാണുന്നത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ് റോമ.