ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ഇന്ത്യൻ താരം രോഹിത് ശർമ്മ മാറുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കൂടാതെ കഴിഞ്ഞ 12 ഐ.പി.എൽ സീസണുകളിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
രോഹിത് ശർമ്മ നാല് തവണ ഐ.പി.എൽ കിരീടം നേടിയെന്നും ക്യാപ്റ്റൻസി എന്നാൽ കിരീടം നേടുകയെന്നതാണെന്നും ഗംഭീർ പറഞ്ഞു.രോഹിത് ശർമ്മയുടെ കരിയർ അവസാനിക്കുമ്പോൾ ഐ.പി.എൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആവുമെന്നുംരോഹിത് ശർമ്മ കരിയർ അവസാനിക്കുമ്പോൾ 6-7 ഐ.പി.എൽ കിരീടങ്ങൾ രോഹിത് ശർമ്മയുടെ പേരിൽ ഉണ്ടാവുമെന്നും ഗംഭീർ പറഞ്ഞു.
അതെ സമയം മുൻ ഇന്ത്യൻ താരവും നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറും ഗൗതം ഗംഭീറിന്റെ ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയിൽ കെവിൻ പീറ്റേഴ്‌സൺ, ഡാനി മോറിസൺ, സഞ്ജയ് ബംഗാർ എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.
അതെ സമയം ചർച്ചയിൽ പങ്കെടുത്ത കെവിൻ പീറ്റേഴ്സണും ഡാനി മോറിസണും മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനെ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് മൂന്ന് ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.