മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ ഓപ്പണറായി ഇറങ്ങും എന്ന് അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായർ സ്ഥിരീകരിച്ചു. മധ്യനിരയിൽ തിളങ്ങാൻ ആകാത്തതോടെ ആണ് രോഹിത് ഓപ്പണിംഗിലേക്ക് മടങ്ങുന്നത്.
മധ്യനിരയിൽ ഇറങ്ങിയ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 19 റൺസ് മാത്രം ആണ് രോഹിത് നേടിയത്. കെഎൽ രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും.
ഇന്ന് മാർനസ് ലബുഷാഗ്നെ (72), സ്റ്റീവ് സ്മിത്ത് (68*), അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് (60) എന്നിവരുടെ മികച്ച സംഭാവനകളോടെ ഓസ്ട്രേലിയ 311/6 എന്ന നിലയിൽ ഒന്നാം ദിനം അവസാനിപ്പിച്ചു.