രോഹിത് ശർമ്മ ഒരു ക്യാപ്റ്റൻ എന്ന ചുമതലയിൽ ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്ന് മുൻ പാകിസ്താൻ ബൗളർ ഷൊഹൈബ് അക്തർ. രോഹിത് സഹതാരങ്ങളോട് ഗ്രൗണ്ടിൽ പെരുമാറുന്ന രീതിയെയും അക്തർ വിമർശിച്ചു.
രോഹിത് ശർമ്മ വളരെ അസ്വസ്ഥനാണെന്ന തനിക്ക് തോന്നുന്നത് അക്തർ പറഞ്ഞു. അദ്ദേഹം മൈതാനത്ത് എല്ലാവരോടും അലറി വിളിക്കുന്നതും താരങ്ങളോട് ഷൗട്ട് ചെയ്യുന്നതും കാണാം. ഇത് ശരിയല്ല. അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യൻ ക്യാമ്പിൽ സ്ഥിരത ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അശ്വിനെ കൊണ്ടുവന്ന് ബിഷ്‌ണോയിയെ ഇറക്കി, ഇത് ഇന്ത്യൻ ക്യാമ്പിൽ അനിശ്ചിതത്വം ഉണ്ടെന്ന് കാണിക്കുന്നു. ലോകകപ്പിന് മുമ്പായി ഇന്ത്യ ഉണരേണ്ടതുണ്ട്. അക്തർ പറഞ്ഞു.
ഇന്ത്യ വളരെ മോശമായി കളിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അവർ നന്നായി കളിച്ചില്ല, അത് ഒരു വസ്തുതയാണ്, എന്നാൽ ഓരോ വീഴ്ചയ്ക്കും ശേഷവും ഉയർച്ചയുണ്ട്, ഈ വീഴ്ച ലോകകപ്പിൽ അവരെ സഹായിച്ചേക്കാം. ഇന്ത്യ നിരാശപ്പെടേണ്ടതില്ല, പക്ഷേ അവർ ഇതിൽ നിന്ന് പഠിക്കണം. അവർ തങ്ങളുടെ അവസാന പ്ലേയിംഗ് ഇലവനെ കണ്ടെത്തണം. രോഹിത് ശർമ്മ തന്റെ ക്യാപ്റ്റൻസിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.