രോഹിത് ഏകദിനത്തിലെ ഏറ്റവും മികച്ച താരം

Sports Correspondent

രോഹിത് ശര്‍മ്മ ഏകദിനത്തിലെ ഏറ്റവും മികച്ച താരമെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. താന്‍ ഇത് പലപ്പോളായി കാണുന്ന കാര്യമാണ്, പൊതു സമൂഹത്തില്‍ താന്‍ എന്നും പറയുന്ന കാര്യമാണ് രോഹിത് ശര്‍മ്മ ഏകദിനത്തിലെ ഏറ്റവും മികച്ച താരമാണെന്ന്. ബംഗ്ലാദേശിനെതിരായ ശതകത്തോടെ ടൂര്‍ണ്ണമെന്റില്‍ നാല് ശതകങ്ങളാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്.

രോഹിത് കളിയ്ക്കുകയാണെങ്കില്‍ ഇന്ത്യ എന്നും വലിയ സ്കോറിലേക്ക് എത്തുമെന്ന് ഉറപ്പാണ്. രോഹിത് ഇപ്പോള്‍ കളിക്കുന്ന രീതിയില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും അത് ടീമിനു വലിയ ഗുണം ചെയ്യുമെന്ന വിരാട് കോഹ്‍ലി വ്യക്തമാക്കി.