തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹന്‍, കേരളം ശക്തമായ നിലയിൽ

Sports Correspondent

Rohan

ഗോവയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോറുമായി കേരളം കുതിയ്ക്കുന്നു. ഗോവയെ 355 റൺസിന് പുറത്താക്കിയ ശേഷം കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 237/2 എന്ന നിലയിലാണ് നിൽക്കുന്നത്.

കേരളത്തിനായി 132 റൺസുമായി രോഹന്‍ കുന്നുമ്മലും 25 റൺസുമായി സൽമാന്‍ നിസാറുമാണ് ക്രീസിലുള്ളത്. ഗോവയുടെ സ്കോറിന് 118 റൺസ് പിന്നിലായി നിൽക്കുന്ന കേരളത്തിന് അഭിഷേക് ജെ നായര്‍ (32), സച്ചിന്‍ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

279 റൺസിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഗോവ ഇന്ന് 355 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓള്‍ഔട്ട് ആകുന്നതിന് മുമ്പ് നേടിയത്. ഗോവയ്ക്ക് വേണ്ടി 55 റൺസുമായി പുറത്താകാതെ നിന്ന സമര്‍ ദുബാഷി – കൗശിക് കൂട്ടുകെട്ട് പത്താം വിക്കറ്റിൽ 51 റൺസുമായി കേരളത്തിനെ ഇന്ന് ആദ്യ സെഷനിൽ ബുദ്ധിമുട്ടിച്ചിരുന്നു. കൗശികിനെ പുറത്താക്കി നിധീഷ് എംഡി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അങ്കിത് ശര്‍മ്മ കേരളത്തിനായി 6 വിക്കറ്റ് നേടി.