സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും. ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷമാണു വിനീതും റിനോ ആന്റോയും സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
We’ve seen you striving for justice, all alone. And like all of Kerala, we’re joining you in this fight. Together, we’ll fight until justice is delivered. This win is for you! #JusticeForSreejith #MUMKER pic.twitter.com/zbmKF4umvV
— CK Vineeth (@ckvineeth) January 14, 2018
നീതി ലഭിക്കുന്നത് വരെ ഒരുമിച്ച് പോരാടുമെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
This win, these points, these men. We fight with you, Sreejith. Until the end! #JusticeForSreejith pic.twitter.com/6OAuIZ17O4
— Rino Anto (@rinoanto) January 14, 2018
ഇന്നലത്തെ ബ്ലാസ്റ്റേഴ്സിന്റെ വിജയം ശ്രീജിത്തിന്റെ സമരത്തിന് സമർപ്പിച്ചാണ് ഇരുവരും ശ്രീജിത്തിന് പിന്തുണ അറിയിച്ചത്. സഹോദരന്റെ മരണത്തെ പറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ 764 ദിവസമായി സമരം നടത്തുന്നത്. ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് സമരത്തെ പറ്റി കേരള കര അറിഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial