മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ സോൾഷ്യാർ വിളിക്കുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോകും എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മുളൻസ്റ്റീൻ. തന്നെ ഇതുവരെ ഒലെ വിളിച്ചില്ല. താൻ ഓസ്ട്രേലിയൻ ദേശീയ ടീമുമായി കരാർ ഒപ്പിട്ടതു കൊണ്ടാകാം ഒലെ വിളിക്കാതിരുന്നത് റെനെ പറഞ്ഞു. പക്ഷെ ഒലെ വിളിച്ചിരുന്നു എങ്കിൽ ഏത് ജോലി ഉപേക്ഷിച്ചും താൻ മാഞ്ചസ്റ്ററിലേക്ക് തിരിച്ചു പോയേനെ എന്ന് മുളൻസ്റ്റീൻ പറഞ്ഞു
മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അവിടെ പോകുന്നതിൽ സന്തോഷമെ ഉള്ളൂ എന്നും റെനെ പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായ മൈക് ഫെലെനെ ഒലെ തിരികെ കൊണ്ടു വന്നിരുന്നു. ഫെലെനും റെനെയും അലക്ഷ് ഫെർഗൂസന്റെ കാലത്ത് ഒരുമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നവരാണ്.
ഒലെയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്കിയെന്നും റെനെ പറഞ്ഞു. മൗറീനോ താരങ്ങളെ കളിക്കാൻ വിടാതെ ബന്ധിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.