ലോകകപ്പ് ഫുട്ബോളിനോട് അടുക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കുള്ള ഒരു പ്രധാന ഭയമായിരുന്നു ഫുട്ബോൾ എങ്ങനെ ടിവിയിൽ കാണും എന്നത്. ഖത്തർ ലോകകപ്പിന്റെ ടെലിക്കാസ് അവകാശം സ്വന്തമാക്കിയത് റിലയൻസിന്റെ മീഡിയ കമ്പനി ആയ Viacom ആയിരുന്നു. എന്നാൽ അവർക്ക് വൂട് എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം മാത്രമെ ടെലിക്കാസ്റ്റ് ചെയ്യാനായി ഉണ്ടായിരുന്നുള്ളൂ. ലാലിഗ, സീരി എ, ഫ്രഞ്ച് ലീഗ് എന്നിങ്ങനെ എല്ലാം ഇപ്പോൾ വൂടിലൂടെയാണ് ഫുട്ബോൾ പ്രേമികൾ കാണേണ്ടി വരുന്നത്. വി എച് വൺ ചാനലിൽ മത്സരങ്ങൾ ഉണ്ടാവാറുണ്ട് എങ്കിലും അതിലും പല മത്സരങ്ങളും ഉണ്ടാകാറില്ല. ഇത് പോലെ ഫുട്ബോൾ ലോകകപ്പും ഏത് ചാനലിൽ കാണും എന്ന് ഓർത്ത് ഇരിക്കുന്നവർക്ക് ആശ്വാസമാണ് ഇപ്പോൾ വരുന്ന വാർത്ത
ഒരു സ്ഥിരം സ്പോർട്സ് ചാനൽ തുടങ്ങാൻ റിലയൻസ് തീരുമാനിച്ചു. ഏപ്രിൽ 15 മുതൽ ഡിഷ് നെറ്റ്വർക്കുകൾ വഴി ചാനലുകൾ ലഭ്യമാകും. സ്പോർട്സ് 18 എന്നാകും പുതിയ ചാനലിന്റെ പേര് എന്നാണ് സൂചന. ലാലിഗ, സീരി എ, ഫ്രഞ്ച് ലീഗ് എന്നിവയ്ക്ക് ഒപ്പം ലോകകപ്പ് ഫുട്ബോളും ഈ ചാനലിൽ കാണാം. വരും വർഷങ്ങളിൽ റിലയൻസ് കൂടുതൽ സ്പോർട്സ് ചാനലുകൾ തുടങ്ങും. സ്റ്റാറിനോടും സോണിയോടും മത്സരിക്കാൻ ആണ് റിലയൻസിന്റെ തീരുമാനം.