റോബർട്ടൻസനെ കൈ കൊണ്ട് ഇടിച്ച റഫറിക്ക് സസ്‌പെൻഷൻ, അന്വേഷണം തുടരും

Wasim Akram

റോബർട്ട്സൺ
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലിവർപൂൾ, ആഴ്‌സണൽ മത്സരത്തിന് ഇടയിൽ ലിവർപൂൾ താരം ആന്റി റോബർട്ടൻസനെ കൈ കൊണ്ട് ഇടിച്ച അസിസ്റ്റന്റ് റഫറിക്ക് സസ്‌പെൻഷൻ. ഇന്നലെ ആദ്യ പകുതിക്ക് പിരിയുമ്പോൾ ആണ് ഏറെ വിവാദമായ സംഗതി ഉണ്ടായത്. തന്റെ അടുത്തേക്ക് എത്തിയ റോബർട്ടൻസനെ ലൈൻ റഫറി കോൺസ്റ്റന്റിൻ ഹാറ്റ്‌സിദാകിസ് കൈ മുട്ടു ഉയർത്തി അടിക്കുക ആയിരുന്നു. ഏതൊരു പ്രകോപനം കൂടാതെയാണ് തനിക്ക് നേരെ ലൈൻ റഫറി കൈ ഉയർത്തിയത് എന്നായിരുന്നു റോബർട്ട്സന്റെ വാദം.

റഫറി
റഫറി

തുടർന്ന് പ്രതിഷേധിച്ച ലിവർപൂൾ താരത്തിന് പ്രധാന റഫറി മഞ്ഞ കാർഡ് കാണിക്കുക ഉണ്ടായി. ടിവി ക്യാമറകളിൽ വ്യക്തമായി രംഗം പതിഞ്ഞതോടെ റഫറിക്ക് എതിരെ രൂക്ഷ വിമർശനവും ആയി മുൻ താരങ്ങളും ആരാധകരും രംഗത്ത് വന്നിരുന്നു. തുടർന്ന് ഫുട്‌ബോൾ ഗവേർണിങ് ബോഡിയായ പി.ജി.എം.ഓ.എൽ സംഭവത്തിൽ തങ്ങൾ അന്വേഷണം നടത്തും എന്നു പ്രഖ്യാപിച്ചു. അതിനെ തുടർന്ന് ആണ് നിലവിൽ ഈ ലൈൻ റഫറി ഇനി സീസണിൽ ഒരു മത്സരത്തിലും ഉണ്ടാവില്ല എന്ന തീരുമാനം ഉണ്ടായത്. കൂടുതൽ നടപടികൾ പൂർണമായ അന്വേഷണം പൂർത്തിയായ ശേഷം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.