ചുവപ്പ് കാർഡ് വിനയായ മത്സരത്തിൽ ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ സമനില. ഇന്ന് ജിറോണയാണ് ബാഴ്സലോണയുടെ വിജയ പരമ്പരയ്ക്ക് അവസാനമിട്ടത്. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ 35ആം മിനുട്ടിലാണ് ചുവപ്പ് കാർഡ് കാരണം ബാഴ്സലോണ 10 പേരായി ചുരുങ്ങിയത്. ലെംഗ്ലറ്റ് ആണ് എതിർ താരത്തെ എൽബോ വെച്ചതിന് ചുവപ്പ് കണ്ടത്.
തുടക്കത്തിൽ മെസ്സിയിലൂടെ ആയിരുന്നു ബാഴ്സലോണ ലീഡ് എടുത്തത്. 19ആം മിനുട്ടിൽ വിദാലാണ് മെസ്സിയുടെ ഗോളിന് അവസരം ഒരുക്കിയത്. എന്നാൽ ഹാഫ് ടൈമിന് മുമ്പും ശേഷവും ഒരോ ഗോളുകൾ വീതം അടിച്ച് ഉറുഗ്വേ സ്ട്രൈക്കർ ബാഴ്സലോണയെ ഞെട്ടിച്ചു. 2-1ന് മുന്നിൽ എത്തിയ ബാഴ്സലോണ ഒന്ന് ഞെട്ടി. കൗട്ടീനോയെയും റാകിറ്റിചിനെയും സബായി എത്തിച്ച ബാഴ്സലോണ 63ആം മിനുട്ടിൽ സമനില കണ്ടു. പികെ ആയിരുന്നു സമനില ഗോൾ നേടിയത്.
പിന്നീട് നിരവധി അവസരങ്ങൾ ബാഴ്സലോണ തന്നെ സൃഷ്ടിച്ചു എങ്കിലും ജിറോണയുടെ ഡിഫൻസ് മറികടക്കാനുള്ള അവസരങ്ങൾ വന്നില്ല. ഇന്നത്തെ സമനിലയോടെ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും ഒരേ പോയന്റായി.