അവസാനം ചെൽസി ഗോൾകീപ്പർ റയൽ മാഡ്രിഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശേഷം ആ വാർത്ത ഔദ്യോഗികമായി. ചെൽസിയിടെ ഗോൾകീപ്പർ കോർട്ടോ ഇനി മാഡ്രിഡിൽ കളിക്കും‌. റയൽ മാഡ്രിഡ് താരവുമായി കരാറിൽ എത്തി. ആറു വർഷത്തെ കരാറിലാണ് കോർട്ടോ റയൽ മാഡ്രിഡിൽ എത്തുന്നത്. നേരത്തെ തന്നെ താൻ റയൽ മാഡ്രിഡിലേക്ക് പോവുകയാണെന്ന് സൂചനകൾ ബെൽജിയം ഒന്നാം നമ്പർ ഗോൾകീപ്പർ കൂടിയായ താരം നൽകിയിരുന്നു.

നാളെ താരത്തിന്റെ മെഡിക്കൽ നടക്കും. അതിനു ശേഷം താരത്തെ ഔദ്യോഗികമായി സാന്റിയാഗോ ബെർണബവുവിൽ അവതരിപ്പിക്കും. ലോകകപ്പിൽ ബെൽജിയത്തിനായി കോർട്ടോ തകർത്തു കളിച്ചിരുന്നു. 2011ൽ ചെൽസി സ്വന്തമാക്കിയ താരം ആദ്യ മൂന്നു സീസണുകളിൽ ലോണടിസ്ഥാനത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനായായിരുന്നു കളിച്ചിരുന്നത്. പിന്നീട് ചെൽസിയുടെ ഒന്നാം നമ്പറുമായി. ചെൽസിക്കായി 126 മത്സരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ബെൽജിയം കീപ്പറുടെ വരവ് നവസിന്റെ റയലിലെ ഒന്നാം സ്ഥാനം കളയും. കോർട്ടോയുടെ പിറകിലാകും ഇനി നവാസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial