ആൻഫീൽഡിൽ പ്രതിരോധം തീർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ

Staff Reporter

ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ കുടുക്കി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെയാണ് റയൽ മാഡ്രിഡ് സെമി ഫൈനൽ ഉറപ്പിച്ചത്. നേരത്തെ നടന്ന ആദ്യ പാദത്തിൽ 3-1ന്റെ ജയം സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ആൻഫീൽഡിൽ കാര്യങ്ങൾ എളുപ്പമായിരുന്നിലെങ്കിലും മികച്ച പ്രതിരോധം തീർത്ത് റയൽ മാഡ്രിഡ് സെമി ഫൈനലിൽ എത്തുകയായിരുന്നു.

മത്സരത്തിൽ ലിവർപൂളിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. മത്സരത്തിൽ തുടക്കത്തിൽ സലക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. റയൽ മാഡ്രിഡ് നിരയിൽ ബെൻസേമയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.