10 പേരുമായി പൊരുതി വിജയിച്ച് റയൽ മാഡ്രിഡ്!! ബാഴ്സയേക്കാൾ 5 പോയിന്റ് മുന്നിൽ

Newsroom

Picsart 25 01 04 09 53 43 510
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ മികച്ച വിജയം നേടി റയൽ മാഡ്രിഡ്. വലൻസിയയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് വിജയിച്ചത്. 85 മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്നായിരുന്നു റയലിന്റെ തിരിച്ചുവരവ്. അതും 10 പേരുമായി കളിച്ച്.

1000782536

മത്സരത്തിൽ 27ആം മിനുട്ടിൽ ഹ്യൂഗോ ഡുറോയിലൂടെ വലൻസിയ ആണ് ലീഡ് എടുത്തത്. ലീഡ് ആദ്യ പകുതിയിൽ തുടരാൻ അവർക്ക് ആയി. എന്നാൽ 55ആം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ സമനില നേടാൻ റയലിന് അവസരം കിട്ടി. എന്നാൽ ബെല്ലിങ്ഹാമിന് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

79ആം മിനുട്ടിൽ വിനീഷ്യസ് ചുവപ്പ് കാർഡും കണ്ടു. ഇത് റയലിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. പക്ഷെ അവർ പതറിയില്ല. സബ്ബായി എത്തിയ മോഡ്രിച് 85ആം മിനുട്ടിൽ റയലിന് സമനില നൽകി. അവസാന നിമിഷത്തിൽ ജൂഡിലൂടെ റയൽ വിജയ് ഗോളും നേടി.

ഈ വിജയം റയൽ മാഡ്രിഡിനെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുകയാണ്. 18 മത്സരങ്ങളിൽ 41 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിൽ ഉണ്ട്. റയൽ ഇപ്പോൾ ബാഴ്സലോണയെക്കാൾ 5 പോയിന്റ് മുന്നിലാണ്.