സീസണിൽ ആദ്യമായി റയൽ മാഡ്രിഡ് ഒരു മത്സരം പരാജയപ്പെട്ടു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗ് ആണ് റയലിനെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജർമ്മൻ ടീമിന്റെ വിജയം.
ഇന്ന് ബെൻസീമ, മോഡ്രിച്, അലാബ എന്നിവർ ഒന്നും ഇല്ലാതെ ആയിരുന്നു റയൽ മാഡ്രിഡ് ഇറങ്ങിയത്. ജർമ്മനിയിൽ മത്സര. ആരംഭിച്ച് 18 മിനുട്ടുകൾക്ക് അകം ലെപ്സിഗ് 2 ഗോളിന് മുന്നിൽ എത്തി. 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. കോർതോ ഒരു തവണ രക്ഷകനായി എങ്കിലും ഗ്വാർഡിയോളിലൂടെ ലെപ്സിഗ് മുന്നിൽ എത്തി.
അധികം താമസിയാതെ 18ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ഇത്തവണ മികച്ച ഫോമിലുള്ള എങ്കുങ്കുവിന്റെ വക ആയിരുന്നു ഒരു തമ്പിങ് ഫിനിഷ്. സ്കോർ 2-0. റയൽ മാഡ്രിഡ് സീസണിലെ ആദ്യ പരാജയം മണത്തു.
ആദ്യ പകുതി അവസാനിക്കും മുമ്പ് വിനീഷ്യസിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് റയൽ മാഡ്രിഡ് കളിയിലേക്ക് തിരികെ വന്നു. പക്ഷെ അതിനപ്പുറം മുന്നോട്ട് പോകാൻ റയലിനായില്ല. രണ്ടാം പകുതിയിൽ ലെപ്സിഗ് മൂന്നാം ഗോളിന് അടുത്ത് പല തവണ എത്തി. അവസാനം വെർണറിന്റെ ഒരു ഗോളിൽ സ്കോർ 3-1 എന്നായി. അവസാനം റോഡ്രിഗോ പെനാൾട്ടിയിലൂടെ ഒരു ഗോൾ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവായില്ല.
ഈ പരാജയം റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയാണ്. ഇതുവരെ ആഞ്ചലോട്ടിയുടെ ടീം എവിടെയും പരാജയപ്പെട്ടിരുന്നില്ല. റയലിന് 10 പോയിന്റും ലെപ്സിഗിന് 9 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.