റഷ്യയിൽ അട്ടിമറി തന്നെയാണ് ഇന്ന് നടന്നത്. റഷ്യൻ ക്ലബായ സി എസ് കെ എ മോസ്കോ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ തോൽവി. റാമോസ്, ബെയ്ല്, മാർസെലോ, ഇസ്കോ തുടങ്ങിയവർ ഒന്നും ഇല്ലാതെ റഷ്യയിൽ എത്തിയ റയലിനെ കണക്കിന് ശിക്ഷിച്ചാണ് സി എസ് കെ മോസ്കോ പറഞ്ഞു വിടുന്നത്.
കളിയുടെ രണ്ടാം മിനുട്ടിൽ പിറന്ന ഗോളാണ് റയലിന്റെ പരാജയത്തിൽ കലാശിച്ചത്. രണ്ടാം മിനുട്ടിൽ വ്ലാസിച് ആണ് മോസ്കോയ്ക്കായി ഗോൾ നേടിയത്. പിന്നീട് 90 മിനുട്ടും കളിച്ചിട്ടും റയലിന് ഒരു ഗോൾ കണ്ടെത്താൻ ആയില്ല. 30 മത്സരങ്ങൾക്ക് ശേഷമാണ് റയൽ മാഡ്രിഡ് ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടാതെ ഇരിക്കുന്നത്.
അവസാന മൂന്ന് മത്സരങ്ങളിലും റയലിന് ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല. 12 വർഷത്തിൽ ആദ്യമായാണ് റയൽ മാഡ്രിഡ് ഇങ്ങനെ ഒരു ദുരിതാവസ്ഥയിൽ എത്തുന്നത്.