ബ്രസീലിയൻ യുവതാരങ്ങളുടെ കരുത്തിൽ റയൽ മാഡ്രിഡ്‌ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ലീഗിൽ തുടർച്ചയായ മൂന്നാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് അനായാസ വിജയം തന്നെ സ്വന്തമാക്കി. യുവ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസിന്റെയും റോദ്രിഗോയുടെയും മികവിലാണ് ഇന്ന് റയൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചത്. തുടക്കത്തിൽ 16ആം മിനുട്ടിൽ ആയിരുന്നു വിനീഷ്യസിന്റെ ഗോൾ വന്നത്. വിനീഷ്യസ് ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റയലിനായി ഗോൾ നേടുന്നത്.

രണ്ടാം പകുതിയുടെ അവസാനം സബ്ബായി എത്തി ആയിരുന്നു റോഡ്രിഗോ റയലിനായി ഒരു അസിസ്റ്റ് സംഭാവന ചെയ്തത്. റോഡ്രിഗോയുടെ പാസിൽ നിന്ന് ബെൻസീമയാണ് റയലിന്റെ രണ്ടാം ഗോൾ നേടിയത്. മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി റയൽ മാഡ്രിഡിന് ഇപ്പോൾ 10 പോയന്റാണ് ഉള്ളത്. ഈ ജയത്തോടെ റയൽ ലീഗിൽ ഒന്നാമത് എത്തി.