റയൽ മാഡ്രിഡ് വിജയ വഴിയിൽ തിരികെയെത്തി

Newsroom

കഴിഞ്ഞ ലാലിഗ മത്സരത്തിൽ സമനില വഴങ്ങിയ റയൽ മാഡ്രിഡ് ഇന്ന് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയർ തുടങ്ങിയ അറ്റാക്ക് വെൻസീമയിൽ എത്തുകയും ബെൻസീമ ഒരു ക്രോസിലൂടെ കാർവഹാലിനെ കണ്ടെത്തുകയുമായിരുന്നു. കാർവഹാൽ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചു.

ബെൻസീമയുടെ സീസണിലെ മൂന്നാം അസിസ്റ്റായിരുന്നു ഇത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഗിൽ ഒന്നാമത് ആണ് റയൽ ഉള്ളത്. ലാലിഗയിൽ നാളെ ബാഴ്സലോണ ഗെറ്റഫെയെ നേരിടും.