ചരിത്രമെഴുതി റോഡ്രിഗോ, ഗോളടിച്ച് കൂട്ടി റയൽ മാഡ്രിഡ്

Staff Reporter

റോഡ്രിഗോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ഗാലറ്റസരെക്കെതിരെ ഗോളടിച്ച് കൂടിയ റയൽ മാഡ്രിഡിന് ഉജ്ജ്വല ജയം. ഏകപക്ഷീയമായ ആറ് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ പി.എസ്.ജിക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

മത്സരത്തിന്റെ തുടക്കം മുതൽ ഗോളടി തുടങ്ങിയ റയൽ മാഡ്രിഡ് ഗോളടി നിർത്തിയത് ഇഞ്ചുറി ടൈമിലാണ്. റയൽ മാഡ്രിഡിന് വേണ്ടി റോഡ്രിഗോ ഹാട്രിക് നേടിയപ്പോൾ രണ്ട് ഗോൾ നേടികൊട്ടുണ്ട് ബെൻസേമയും  പെനാൽറ്റി ഗോളാക്കിയ റാമോസും റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടി.

ഇന്നത്തെ മത്സരത്തിൽ ഹാട്രിക് നേടിയ റോഡ്രിഗോ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. റയൽ മാഡ്രിഡ് ഇതിഹാസമായ റൗൾ ആണ് ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.