സ്പാനിഷ് ലാ ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. ഗെറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയൽ തോൽപ്പിച്ചത്. റയലിന് ആയി തന്റെ നൂറാം മത്സരം കളിക്കാൻ ഇറങ്ങിയ ബ്രസീലിയൻ പ്രതിരോധ താരം മിലിറ്റാവോയാണ് റയലിന് ജയം സമ്മാനിച്ചത്. മൂന്നാം മിനിറ്റിൽ ലൂക മോഡ്രിചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ താരം ഗോൾ നേടുക ആയിരുന്നു.

റയലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ 53 മത്തെ മിനിറ്റിൽ അവർ വീണ്ടും വല കുലുക്കി. എന്നാൽ ഗോൾ നേടുമ്പോൾ റോഡ്രിഗോ ഓഫ് സൈഡ് ആയതിനാൽ വാർ ഈ ഗോൾ നിഷേധിക്കുക ആയിരുന്നു. തുടർന്ന് ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ബെൻസീമ ഇല്ലെങ്കിലും ജയം നേടിയ റയൽ ഇതോടെ ബാഴ്‌സലോണയെ മറികടന്നു ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.














