അഞ്ചിൽ അഞ്ച് ജയം, റയൽ മാഡ്രിഡ് കുതിക്കുന്നു

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡ് വിജയം തുടരുന്നു. അവർ റയൽ സോസിഡാഡിനെയും വീഴ്ത്തിയതോടെ അഞ്ചിൽ അഞ്ച് വിജയങ്ങൾ നേടി. ഹോം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. അഞ്ചാം മിനുട്ടിൽ ബരനെക്സ്റ്റിയ നേടിയ ഗോളിൽ റയൽ സോസിഡാഡ് ആയിരുന്നു തുടക്കത്തിൽ ലീഡ് എടുത്തത്. ആ ലീഡ് ആദ്യ പകുതിയുടെ അവസാനം വരെ അവർ നിലനിർത്തി.

റയൽ 23 09 18 07 18 36 624

രണ്ടാം പകുതിയുടെ തുടക്കത്തിൽ വാല്വെർദെയുടെ മനോഹരമായ ഫിനിഷ് റയൽ മാഡ്രിഡിന് അർഹിച്ച സമനില നൽകി. 60ആം മിനുട്ടിൽ ഗാർസിയയുടെ പാസ് സ്വീകരിച്ച് ഹൊസേലു കൂടെ ഗോൾ നേടിയതോടെ റയൽ മാഡ്രിഡിന്റെ വിജയം പൂർത്തിയായി. അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നു. 13 പോയിന്റുള്ള ബാഴ്സലോണ തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തും ഉണ്ട്.