സമനിലയിൽ കുടുങ്ങി റയൽ മാഡ്രിഡ്. അവർ ലാലിഗയിൽ ആദ്യ മത്സരത്തിൽ മയ്യോർകയോട് സമനിലയി നിന്നു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്.
ഇന്ന് തുടക്കത്തിൽ നല്ല രീതിയിൽ തുടങ്ങാൻ റയൽ മാഡ്രിനായി. എവേ ഗ്രൗണ്ട് ആയിരുന്നെങ്കിലും തുടക്കത്തിൽ റയൽ ആധിപത്യം പുലർത്തി. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡ് എടുത്തു. അവരുടെ ബ്രസീലിയൻ താരങ്ങളായ വിനേഷ്യസ് ജൂനിയറും റോഡ്രിഗോയും ഒരുമിച്ച ഒരു നീക്കത്തിൽ ആയിരുന്നു ഗോൾ വന്നത്. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച് റോഡ്രിഗോ ആണ് ഗോൾ നേടിയത്. പക്ഷേ ഗോളിന് ശേഷം റയൽ മാഡ്രിഡിൽ നിന്ന് അറ്റാക്കിങ് ഫുട്ബോൾ കാണാനായില്ല.
പിന്നീട് ആദ്യപകുതികൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മയ്യോർക ആയിരുന്നു. അവർക്കും പക്ഷെ പെട്ടെന്ന് സമനില ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലാണ് അവരുടെ സമനില ഗോൾ വന്നത്. മുറിച് ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു മയോർകയുടെ സമനില ഗോൾ നേടിയത്. ഇതിനുശേഷം റയലിന്റെ വൻ അറ്റാക്കിംഗ് നിര വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. പക്ഷെ ഗോൾ വന്നില്ല.
മത്സരത്തിന്റെ അവസാന നിമിഷം മെൻഡി ചുവപ്പ് കണ്ടത് റയലിന് തിരിച്ചടിയായി.