മികച്ച വനിതാ താരത്തിനുള്ള ബാലൻ ദി ഓർ അമേരിക്കൻ താരം മേഗൻ റപിനോ സ്വന്തമാക്കി. ഫിഫ ബെസ്റ്റിൽ മികച്ച വനിതാ താരമായി മാറിയിരുന്നു മേഗൻ റപീനോ ബാലൻ ഡി ഓർ വേദിയും കീഴടക്കുകയായിരുന്നു. ഇത് രണ്ടാം തവണ മാത്രമാണ് വനിതാ ബാലൻ ദി ഓർ പുരസ്കാരം നൽകുന്നത്. കഴിഞ്ഞ തവണ അദ ഹെർഗബെർഗ് ആയിരുന്നു ബാലൻ ദി ഓർ നേടിയത്.
അമേരിക്കയ്ക്കായി ഈ കഴിഞ്ഞ ലോകകപ്പിൽ നടത്തിയ പകരം വെക്കാനില്ലാത്ത പ്രകടനമാണ് റപീനോയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. അമേരിക്കയുടെ തന്നെ അലക്സ് മോർഗനെയും ഒപ്പം ഇംഗ്ലീഷ് താരം ലൂസി ബ്രോൺസിനെയും മറികടന്നാണ് റപീനോ ഇന്ന് ഒന്നാമത് എത്തിയത്.
വനിതാ ലോകകപ്പിൽ ഗോൾഡൺ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ റപീനോ അമേരിക്കൻ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. തന്റെ ക്ലബായ എഫ് സി റിഗിനു വേണ്ടിയും റപീനോ മികച്ച പ്രകടനങ്ങൾ തന്നെ കാഴ്ചവെച്ചിരുന്നു. അലക്സ് മോർഗനും ബ്രൂസും മികച്ച പ്രകടനങ്ങൾ ഈ സീസണിൽ നടത്തിയിരുന്നു എങ്കിലും റപീനോയുടെ ലോകകപ്പിലെ പ്രകടനം താരത്തെ മുന്നിൽ എത്തിക്കുകയായിരുന്നു.