ഐ എസ് എൽ ഫൈനലിലെ ഹീറോ സാഹിൽ ടവോരയുടെ കരാർ ഹൈദരാബാദ് എഫ് സി പുതുക്കും

Newsroom

Picsart 22 06 12 13 29 15 982
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നിർണായക ഗോൾ നേടിയ സാഹിൽ ടവോരയുടെ കരാർ ഹൈദരാബാദ് എഫ് സി പുതുക്കും. ഇതിനായുള്ള ചർച്ചകൾ ഹൈദരാബാദ് ആരംഭിച്ചു. സാഹിലിന്റെ 88ആം മിനുട്ടിലെ ഗോളായിരുന്നു ഹൈദരബാദിന് ഫൈനലിൽ സമനില നൽകിയത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരബാദ് ജയിക്കുകയുമായിരുന്നു. സാഹിൽ കഴിഞ്ഞ സീസണിൽ നേടിയ ഏക ഗോളും ഇതായിരുന്നു.

26കാരന് രണ്ട് വർഷത്തെ കരാർ നൽകാനാണ് ഹൈദരബാദ് ശ്രമിക്കുന്നത്. സാഹിലിനായി മറ്റു ക്ലബുകളും രംഗത്ത് ഉണ്ട്. 2019ൽ ആയിരുന്നു സാഹിൽ ഹൈദരബാദിൽ എത്തിയത്. ഐ എസ് എല്ലിൽ ആകെ 45 മത്സരങ്ങൾ കളിച്ച മധ്യനിര താരം 3 ഗോളുകൾ നേടിയിട്ടുണ്ട്.

മുൻ എഫ് സി ഗോവ താരമായിരുന്നു. പോർച്ചുഗലിൽ നാലാം ഡിവിഷൻ ക്ലബായ അല്വരെംഗ ക്ലബിൽ സാഹിൽ മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ മുംബൈ സിറ്റിക്കായും സാഹിൽ കളിച്ചിട്ടുണ്ട്. ഡെമ്പോ, സീസ ഫുട്ബോൾ അക്കാദമികൾക്കായി കളിച്ച് വളർന്ന താരമാണ് സാഹിൽ.