“സലായെ റാമോസ് മനപൂർവ്വം പരിക്കേൽപ്പിച്ചത്, രണ്ട് വർഷം വിലക്കണം’ – മറഡോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റാമോസിനോട് ക്ഷമ ചോദിച്ച് ദിവസങ്ങൾക്കകം വീണ്ടും റാമോസിനെ വിമർശിച്ച് ഇതിഹാസ താരം മറഡോണ രംഗത്ത്. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ ഉണ്ടായ റാമോസ്-സലാ സംഭവത്തെ പറ്റിയാണ് ഇപ്പോൾ മറഡോണ പ്രതികരിച്ചിരിക്കുന്നത്. സലായെ റാമോസ് മനപ്പൂർവ്വം പരിക്കേൽപ്പിച്ചതാണെന്ന് മറഡോണ പറഞ്ഞു. അതിന് റാമോസിനെ രണ്ട് വർഷത്തേക്ക് എങ്കിലും ഫുട്ബോളിൽ നിന്ന് വിലക്കണമായിരുന്നു എന്നും മറഡോണ പറഞ്ഞു.

മനപ്പൂർവ്വം റാമോസ് ചെയ്ത കാര്യമാണത്. റയൽ മാഡ്രിഡ് താരമായത് കൊണ്ട് മാത്രമാണ് റാമോസിനെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നത്‌. ബാഴ്സലോണ താരമായിരുന്നു എങ്കിൽ റാമോസിന് വിലക്ക് കിട്ടിയേനെ. റയൽ മാഡ്രിഡ് യൂറോപ്പിൽ അത്രയും വലുതാണെന്നും മറഡോണ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial