കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ആദ്യ ക്വാളിഫയറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ബാര്‍ബഡോസ് റോയൽസ്. ടോസ് നേടിയ ഗയാന ആമസോൺ വാരിയേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബാര്‍ബഡോസിനായി റഖീം കോൺവാലും കൈൽ മയേഴ്സും വെടിക്കെട്ട് തുടക്കമാണ് നൽകിയത്.
6.4 ഓവറിൽ 26 റൺസ് നേടിയ കൈൽ മയേഴ്സിനെ നഷ്ടമാകുമ്പോള്‍ ബാര്‍ബഡോസ് 56 റൺസാണ് നേടിയത്. പിന്നീട് 90 റൺസാണ് കോൺവാലും അസം ഖാനും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.
കോൺവാൽ 54 പന്തിൽ 91 റൺസ് നേടി പുറത്തായപ്പോള്‍ താരം 2 ഫോറും 11 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അസം ഖാന്‍ 35 പന്തിൽ 52 റൺസും നേടി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ബാര്‍ബഡോസ് നേടിയത്. ഗയാനയ്ക്കായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.